കന്യാകുമാരിയിൽ നിന്ന് കാണാതായ കുട്ടിയെ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തി. ആന്ധ്ര സ്വദേശിയുടെ ഏഴ് വയസ്സുള്ള മകളെയാണ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്
കുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം കന്യാകുമാരി പൊലീസിൽ പരാതി നൽകിയിരുന്നു. കന്യാകുമാരി പൊലീസ് സ്ഥലത്തെത്തി. ഐസ്ക്രീം വാങ്ങി നൽകാം എന്നുപറഞ്ഞ് ഒരാൾ വിളിച്ചുകൊണ്ട് പോയി എന്ന് കുട്ടി പൊലീസിന് മൊഴി നൽകി.