India News Kerala News Top News

കനത്ത ജാഗ്രത നിർദേശം; മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച കരതൊടും

മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകീട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയിൽ കരതൊടുമെന്ന പ്രവചനം വന്നതോടെ, കനത്ത ജാഗ്രത നിർദേശം. ആ മാസം ആറുവരെ 118 ട്രയിൻ സർവീസുകൾ റദ്ദാക്കി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള സർവീസുകളാണ് റദ്ദാക്കിയതിൽ ഭൂരിഭാഗവും.

ചെന്നൈയിലും തമിഴ്‌നാട്ടിലെ 12 തീരദേശ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയിലും സമീപ ജില്ലകളിലും ഇന്നലെ രാത്രിയിലും ശക്തമായി മഴ പെയ്തു.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ,ചെങ്കൽപേട്ട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ അംഗങ്ങൾ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Related Posts

Leave a Reply