കത്തില്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും പല പേരുകളും നിര്‍ദേശിച്ചിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. കത്തിന് പ്രസക്തിയില്ലെന്നും ആധികാരികതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡേറ്റോ ഒപ്പോ ഇല്ല. രണ്ടാമതൊരു പേജ് ഉണ്ടെങ്കില്‍ കൊണ്ടു വരട്ടെ. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം കത്തില്‍ ചര്‍ച്ച വേണ്ട – അദ്ദേഹം വ്യക്തമാക്കി.
പല പേരുകള്‍ DCC നിര്‍ദ്ദേശിച്ചിരുന്നു. കെ മുരളീധരന്റെയും വി ടി ബല്‍റാമിന്റെയും ഉള്‍പ്പടെ നിര്‍ദ്ദേശിച്ചിരുന്നു. ഞങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ആണ്. എവിടെ വേണമെങ്കിലും മത്സരിക്കാം. അതിനുള്ള പരിചയ സമ്പന്നത രാഹുലിനുണ്ട്. കത്ത് കൊണ്ട് ഒന്നും വരാനില്ല. നാഥന്‍ ഇല്ലാത്ത കത്താണ് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്തുമായി ബന്ധപ്പെട്ടുള്ള സരിന്റെ പ്രതികരണം മുഖവിലയ്ക്ക് എടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.തങ്ങളെ കുറ്റം പറയാന്‍ നടക്കുന്ന ആളാണ് സരിനെന്നും നാളെ സിപിഐഎമ്മിനെയും തള്ളി പറയുമെന്നും അദ്ദേഹം ആരോപിച്ചു. സരിന്റെ സ്വപ്നങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തകരുമെന്നും പറഞ്ഞു. കെ.മുരളീധരന്‍ പാലക്കാട് പ്രചാരണത്തിനു വരുമോ ഇല്ലയോ എന്നു അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും തങ്കപ്പന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ അതൃപ്തികള്‍ പൂര്‍ണമായും പരിഹരിച്ചു. കത്ത് ജനങ്ങളിലോ അണികള്‍ക്ക് ഇടയിലോ തെറ്റിദ്ധാരണ ഉണ്ടാക്കില്ല – അദ്ദേഹം വിശദമാക്കി.