Entertainment Kerala News

‘കണ്ണൂർ സ്ക്വാഡ്’, ബോക്സ് ഓഫീസിൽ 40 കോടി

മമ്മൂട്ടി നായകനായി തിയേറ്ററിൽ മികച്ച പ്രതികരണത്തോ‌‌ടെ മുന്നേറുന്ന കണ്ണൂർ സ്ക്വാഡ് വിജയകരമായി മുന്നേറുമ്പോൾ 40 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിലും ശ്രദ്ധേയമായ സ്വീകരണമാണ് ‘കണ്ണൂർ സ്‌ക്വാഡി’ന് ലഭിച്ചതെന്നാണ് റിപ്പോർട്ട്. ചിത്രം ചൊവ്വാഴ്ച കേരളത്തിൽ മാത്രം നേടിയത് 2.43 കോടിയാണ്. ഇതുവരെ നേടിയത് 9.83 കോടിയാണ്.

യുഎഇയിൽ ചിത്രം 1,08,900പേര്‍ കാണുകയും 10.31 കോടിയുടെ ഗ്രോസ് കളക്ഷനും നേടിയതായി ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുഎസിൽ ചിത്രം 40 സ്ക്രീനുകളിലേക്ക് കൂടി കണ്ണൂർ സ്ക്വ‍ാഡ് ഷോ നീട്ടിയതായാണ് വിവരം. മമ്മൂട്ടി നായകനാവുന്ന ചിത്രം നവാഗതനായ റോബി വര്‍ഗീസ് രാജാണ് സംവിധാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 28നാണ് കണ്ണൂർ സ്ക്വാഡ് പുറത്തിറങ്ങിയത്.

വ്യാഴാഴ്ച്ച ദിവസം റിലീസ് ചെയ്ത ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.40 കോടിയാണ്. എന്നാൽ രണ്ടാം ദിവസത്തിലെത്തിയപ്പോൾ 2.75 കോടിയിലേക്ക് കളക്ഷൻ ഉയർന്നിരുന്നു. ‘ഗ്രേറ്റ് ഫാദർ’, ‘പുതിയ നിയമം’, ‘ജോൺ ലൂദർ’ പോലുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച സംവിധായകനാണ് റോബി വർഗീസ് രാജ്.

Related Posts

Leave a Reply