കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം. കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി എരിപുരം സ്വദേശി ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) അറസ്റ്റിൽ. പാർക്കിലെ വേവ് പൂളിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി.
തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഡിമാൻഡ് ചെയ്തു.നേരത്തെയും ഇയാൾ ലൈംഗിക അതിക്രമ ആരോപണം നേരിട്ടിരുന്നു. കാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസറാണ് പ്രതി. വിദ്യാർത്ഥിനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.