കണ്ണൂർ പേരൂലിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ പിതാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ് ആക്രമണം നടത്തിയത്. മകളുടെ ഭർത്താവിൻ്റെ മാതാപിതാക്കളായ ലീല, ഭർത്താവ് രവീന്ദ്രൻ എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയിലാണ് ആക്രമണം. പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പരുക്കേറ്റ ലീലയും രവീന്ദ്രനും ചികിത്സയിലാണ്.