കണ്ണൂർ: പാനൂരിൽ വൻ സ്ഫോടക ശേഖരം പിടികൂടി. സെന്റർ പൊയിലൂരിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ സൂക്ഷിച്ച സ്ഫോടക ശേഖരമാണ് പിടികൂടിയത്. ആർഎസ്എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂർ പൊലീസ് പിടികൂടിയത്.