Kerala News

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടത്തി

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് ( 68) മരിച്ചത്

ഉളിക്കലിൽ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കാൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചു.

ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഉളിക്കലിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ ആറുപേർക്ക് പരുക്കേറ്റിരുന്നു. വയത്തൂർ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു.

നേരത്തെ ഉളിക്കൽ ടൗണിലെ പള്ളിയോട് ചേർന്നുള്ള കൃഷിയിടത്തിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. പിന്നീട് സമീപത്തെ കശുമാവിൻ തോട്ടത്തിലേക്ക് ആനയെ നീക്കുന്നതിനാണ് വനംവകുപ്പ് പടക്കം പൊട്ടിച്ചത്. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉദ്ദേശിച്ച ഭാഗത്തേക്കായിരുന്നില്ല ആന നീങ്ങിയത്.

Related Posts

Leave a Reply