Kerala News

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍.

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്‌ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരിക്കേറ്റ വിനീഷിന്റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ബംഗളൂരുവില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനത്തില്‍ ഇയാളുടെ പങ്ക് വ്യക്തമല്ല. ഒളിവില്‍ കഴിയുന്ന രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാനൂരില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഇതിനിടെ സ്ഫോടനത്തില്‍ മുഖത്ത് ഗുരുതരമായി പരിക്കേറ്റാണ് ഷെറില്‍ മരിച്ചത്.

Related Posts

Leave a Reply