കണ്ണൂര്‍ തളിപ്പറമ്പില്‍ നഴ്‌സിങ് ഹോസ്റ്റലിലെ ശുചിമുറിയില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. തളിപ്പറമ്പ് ലൂര്‍ദ് നേഴ്‌സിങ് കോളജിലെ അവസാന വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥി ആന്‍മരിയയാണ് മരിച്ചത്. എറണാകുളം തോപ്പുംപടി സ്വദേശിയാണ്.
ഇന്ന് വൈകിട്ടോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലാസുണ്ടായിരുന്നെങ്കിലും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. ഹോസ്റ്റല്‍ മുറിയില്‍ കൂടെയുള്ള മറ്റ് വിദ്യാര്‍ഥികള്‍ ക്ലാസ് കഴിഞ്ഞ് എത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.