Kerala News

കഠിനംകുളം കൊലക്കേസിലെ പ്രതി ജോൺസൺ ആശുപത്രി വിട്ടു.

തിരുവനന്തപുരം: കഠിനംകുളം കൊലക്കേസിലെ പ്രതി ജോൺസൺ ആശുപത്രി വിട്ടു. വിഷം കഴിച്ചതിനെ തുടർന്ന് ജോൺസൺ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജോൺസണുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ജോൺസൺ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇൻസ്റ്റാഗ്രാം സുഹൃത്തായ ആതിരയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ ചിങ്ങവനം പൊലീസ് കഴിഞ്ഞ ദിവസമാണ് ജോൺസണെ കസ്റ്റഡിയിലെടുത്തത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെഞ്ഞാറമ്മൂട് സ്വദേശിനി ആതിരയെ ജനുവരി 21നാണ് കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്ര പൂജാരിയായ ഭർത്താവ് അമ്പലത്തിലേയ്ക്കും കുഞ്ഞ് സ്കൂളിലും പോയ സമയത്ത് വീട്ടിലെത്തിയ ജോൺസൺ കുത്തിക്കൊല്ലുകയായിരുന്നു. ആതിര ചായ ഉണ്ടാക്കുന്ന സമയം നോക്കി പ്രതി കൈയിൽ കുരുതിയിരുന്ന കത്തി കട്ടിലിൽ മെത്തയുടെ അടിയിൽ ഒളിപ്പിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ജോൺസൺ കത്തി ഉപയോഗിച്ച് ആതിരയെ കുത്തിക്കൊല്ലുകയായിരുന്നു.

കുറിച്ചിയിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരാൻ ഇയാൾ ആവശ്യപ്പെട്ടെങ്കിലും ആതിര അതിന് വഴങ്ങിയിരുന്നില്ല. ഇതിന്റെ ദേഷ്യത്തിൽ ആതിരയെ കൊലപ്പെടുത്തിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

വസ്ത്രത്തിൽ രക്തം പുരണ്ടതിനാൽ ധരിച്ചിരുന്ന ഷർട്ട് വീട്ടിൽ തന്നെ ഉപേക്ഷിച്ച ശേഷം ആതിരയുടെ ഭർത്താവിന്റെ മറ്റൊരു വസ്ത്രം ധരിച്ച് ആതിരയുടെ സ്കൂട്ടറിൽ തന്നെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. കുറിച്ചിയിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരാൻ ഇയാൾ ആവശ്യപ്പെട്ടെങ്കിലും ആതിര അതിന് വഴങ്ങിയിരുന്നില്ല. ഇതിന്റെ ദേഷ്യത്തിൽ ആതിരയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Related Posts

Leave a Reply