Kerala News

കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂര മർദനം

കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂര മർദനം. പേഴുംകവല സ്വദേശി സുനിൽകുമാറിനെയാണ് അതിദാരുണമായി മർദിച്ചത്. സ്ഥല തർക്കത്തിന്റെ പേരിലാണ് അയൽവാസികൾ മർദിച്ചത്. ആക്രമണം നടത്തിയ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയിൽ കട്ടപ്പന ഇരട്ടയാർ റോഡിലാണ് സംഭവം.

ഭാര്യയ്ക്കും മകൾക്കുമൊപ്പം ഓട്ടോയിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം നടന്നത്. കട്ടപ്പന സ്വദേശികളായ സാബു, സുരേഷ്, ബാബു, എന്നിവർ സുനിൽകുമാറിനെ വഴിയിൽ തടഞ്ഞു നിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. സുനിൽകുമാറിനെ റോഡിലേക്ക് തള്ളിയിട്ട ശേഷം വടി ഉപയോഗിച്ചായിരുന്നു മർദ്ദനം.

മർദനം തടയാൻ ശ്രമിച്ച ആളുകളെയും ആക്രമി സംഘം വിരട്ടിയോടിച്ചു. പ്രതികളായ മൂന്ന് പേരെയും കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സാരമായി പരുക്കേറ്റ സുനിൽകുമാർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Posts

Leave a Reply