Kerala News

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു.

ഇടുക്കി: കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ജീവനൊടുക്കിയത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് യുവാവ് ജീവനൊടുക്കിയത്. സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. വ്യാപാരിയാണ് മരണപ്പെട്ട സാബു.

നിരവധി തവണ സാബു പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മനം നൊന്ത് ബാങ്കില്‍ നിന്നും മടങ്ങിയ സാബു തിരിച്ച് ബാങ്കിലെത്തുകയും ജീവനൊടുക്കുകയുമായിരുന്നു.

Related Posts

Leave a Reply