മലപ്പുറം: കടലുണ്ടിയിലെ പതിനഞ്ചുകാരനെ കാണാതായ സംഭവത്തില്‍ കുട്ടിയെ ഗോവയിൽ കണ്ടെത്തിയിട്ടും രക്ഷിതാക്കൾക്ക് വിട്ടുനൽകിയില്ല. കടലുണ്ടി നഗരത്തിലെ റാഹിൽ റഹ്മാന്റെ മകൻ മുഹമ്മദ് സൽമാനെയാണ് (15) ഗോവയിൽ കണ്ടെത്തിയത്.
പുതിയ സിഡബ്ള്യുസി കമ്മിറ്റി നിലവിൽ വരാതെ കുട്ടിയെ വിട്ടുനൽകാനാകില്ല. പുതിയ കമ്മറ്റി വരാൻ ഒരാഴ്ച്ച സമയമെടുക്കുമെന്നാണ് വാദം. അതിന് കഴിയില്ലെങ്കില്‍ കോടതിയെ സമീപിക്കാൻ നിർദേശിച്ചു. ഇതുവരെ കുട്ടിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് പിതാവ് റാഹിൽ റഹ്മാൻ റിപ്പോർട്ടറിനോട് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു സൽമാനെ വീട്ടിൽ നിന്നും കാണാതായത്. ഇന്നലെയാണ് ഗോവയിൽ കുട്ടിയെ കണ്ടെത്തിയത്.