Kerala News

കടയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം; 2 മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. കൊയിലാണ്ടിയിൽ നിന്ന് ആബിദ് എന്നയാളെ നേരത്തെ കാണാതായിരുന്നു. പ്രദേശത്ത് കണ്ടെത്തിയ സിം കാർഡ് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. പൊലീസ് കണ്ടെത്തിയ ഫോൺ കഴിഞ്ഞ രണ്ട് മാസമായി സ്വിച്ച് ഓഫായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വടകരയിൽ അടച്ചിട്ട കടമുറിയിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ദേശീയ പാത നിർമ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിൽ മനുഷ്യൻ്റെ തലയോട്ടിയാണ് കണ്ടെത്തിയത്. ദേശീയ പാതാ നിർമ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വർഷത്തിലേറെയായി അടഞ്ഞ് കിടക്കുകയായിരുന്നു. തലയോട്ടിക്ക് ആറ് മാസത്തെ പഴക്കം മാത്രമെയൊള്ളുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

Related Posts

Leave a Reply