Kerala News

കഞ്ചാവ് മിഠായിയുമായി രണ്ടു യു.പി.സ്വദേശികൾ അറസ്റ്റിൽ

കഞ്ചാവ് മിഠായിയുമായി രണ്ടു യു.പി.സ്വദേശികൾ അറസ്റ്റിൽ. സ്കൂൾ കുട്ടികളെ ലക്ഷ്യം വച്ചായിരുന്നു വിൽപ്പന. 2,000 ത്തിലധികം കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്. സന്തോഷ് കുമാർ രാഹുൽ സരോജ് എന്നിവരാണ് അറസ്റ്റിലായത്.

പിടികൂടിയത് ചേർത്തലയിൽ നിന്ന്. 10 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും എത്തിച്ചിരുന്നത് ട്രെയിൻ മാർഗ്ഗം. കുട്ടികൾക്ക് വിതരണം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു.

Related Posts

Leave a Reply