Kerala News

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ കണ്ണുവെച്ച് സ്വകാര്യ ബസ്സുകൾ

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ കണ്ണുവെച്ച് സ്വകാര്യ ബസ്സുകൾ. റോബിൻ ബസിന് പിന്നാലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നേടാൻ നിൽക്കുന്നത് 129 ബസ്സുകൾ. 140 കിലോമീറ്റർ മുകളിൽ ദൂരമുള്ള പെർമിറ്റ് സർക്കാർ പുതുക്കി നൽകിയിരുന്നില്ല. ഇതേതുടർന്ന് മൂന്നുമാസത്തിലധികമായി സർവീസ് നടത്താൻ കഴിയാത്ത 129 ബസ്സുകൾ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗപ്പെടുത്തി സർവീസ് നടത്താനാണ് നീക്കം നടത്തുന്നത്.

റോബിൻ ബസ് സർവീസ് വിജയമായാൽ അതേ പെർമിറ്റ് ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് സർവീസ് നടത്താനാണ് മറ്റ് സ്വകാര്യ ബസുകളുടെ നീക്കം. അതുകൊണ്ടുതന്നെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന് എതിർത്ത് നിലപാടെടുക്കേണ്ടതില്ലെന്ന് ധാരണയിലാണ് ബസ് ഉടമകളുടെ സംഘടനകൾ.

എന്നാൽ പെർമിറ്റിന്റെ ദൂരവ്യാപക പ്രത്യാഘാതം മുന്നിൽക്കണ്ട് പരസ്യ പ്രതികരണങ്ങൾക്ക് തുനിയേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.

Related Posts

Leave a Reply