ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഷോപ്പിങ് മാളിൽ ആക്രമണം. 5 പേരെ അക്രമി കുത്തിക്കൊന്നു. നിരവധിപേർക്കും പരുക്കേറ്റു. 9 മാസം പ്രായമായ കുഞ്ഞിനും കുത്തേറ്റു എന്നാണ് വിവരം. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. എന്താണ് അക്രമ കാരണം എന്നത് വ്യക്തമല്ല. ഭീകരാക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.