Kerala News Sports

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര; മിന്നു മണി ഇന്ത്യന്‍ ടീമില്‍

ഓസ്‌ട്രേലിയക്കെതിരായ 16 അംഗ ടി20 സ്‌ക്വാഡിൽ ഇടംനേടി മലയാളി താരം മിന്നു മണി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് വിജയിച്ചതിനു പിന്നാലെയാണ് ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചത്. ജനുവരി അഞ്ചു മുതൽ ആരംഭിക്കുന്ന പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. 5,7,9 തീയതികളിൽ മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 28, 30, ജനുവരി രണ്ട് തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. നേരത്തേ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലിന് ആദ്യമായി ഏകദിന ടീമിലേക്കും ക്ഷണം ലഭിച്ചു. അവസാന മത്സരത്തില്‍ കളിയിലെ താരവുമായിരുന്നു. ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്, സൈക ഇസാഖ്, രേണുക സിങ്, ടൈറ്റസ് സധു, പൂജ വസ്ത്രാകര്‍, കനിക അഹൂജ, മിന്നു മണി.

Related Posts

Leave a Reply