Kerala News

ഓയൂരിൽ തട്ടിക്കൊണ്ടു പോയ ആറ് വയസുകാരിയെ കണ്ടെത്താനായി യുവജന സംഘടനകൾ രംഗത്ത്.

കൊല്ലം: ഓയൂരിൽ തട്ടിക്കൊണ്ടു പോയ ആറ് വയസുകാരിയെ കണ്ടെത്താനായി യുവജന സംഘടനകൾ രംഗത്ത്. അഭികേൽ സാറയുടെ തെരച്ചിലിനായി നാടൊരുമിക്കുന്നു. യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രവർത്തകരോട് രംഗത്തിറങ്ങാൻ ആവശ്യപ്പെട്ടു.

‘നഷ്ടപ്പെട്ട കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ ഡിവൈഎഫ്ഐ പ്രവർത്തകരും അടിയന്തരമായി രംഗത്തിറങ്ങണം. നാട്ടുകാരുടെ സഹായത്തോട് കൂടി പ്രദേശത്തെ ആളൊഴിഞ്ഞ ഇടങ്ങളിലും മറ്റ് പ്രദേശങ്ങളിലും തിരച്ചിൽ നടത്തണം’. വിവരം ലഭിച്ചാലുടൻ പൊലീസിനെ അറിയിക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആഹ്വാനം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പങ്കിട്ടത്.

‘തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കിയടക്കമുള്ള ജില്ലകളിലെ സഹപ്രവർത്തകരുടെ പ്രത്യേക ശ്രദ്ധയ്ക്ക് . അഭികേൽ സേറ മോളെ കണ്ടെത്തുവാനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കുവാൻ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അവരവരുടെ പ്രദേശങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കുക. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, വിജനമായ പ്രദേശങ്ങൾ, വഴികൾ, സംശയാസ്പദമായ വാഹനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി പൊലീസിനെ വിവരം അറിയിക്കുക’. യൂത്ത് കോൺഗ്രസ് നിയുക്ത അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ചു.

Related Posts

Leave a Reply