ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് ഉടൻ. പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരുടെ അറസ്റ്റ് ഉടൻ. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. ലോൺ ആപ്പ് വഴിയും വായ്‌പയെടുത്തെന്ന് പത്മകുമാറിന്റെ മൊഴി. അടൂർ KAP ക്യാമ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തുടരുന്നു. കുട്ടിയുമായി ആശാമം മൈതാനത്ത് ഓട്ടോയിൽ വന്നത് പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരി. ചിന്നക്കടയിലൂടെ നീലക്കാറിൽ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയും. ലിങ്ക് റോഡിൽ ഭാര്യയെയും കുട്ടിയേയും ഇറക്കി പത്മകുമാർ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ അനിതാ കുമാരി കുട്ടിയെ മൈതാനത്തിറക്കി രക്ഷപ്പെട്ടു.
പുലർച്ചെ 3 മൂന്ന് മണി വരെ മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്‌തു. ഇവർ നൽകിയ മൊഴികളിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. പത്മകുമാർ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നതാണ് സംഘത്തെ കുഴപ്പിക്കുന്നത്.
സാമ്പത്തിക ബാധ്യത തീർക്കാനുള്ള ബ്ലാക് മെയിലിംഗ്, പെൺകുട്ടിയുടെ അച്ഛനുമായുള്ള ബന്ധം, സാമ്പത്തിക തട്ടിപ്പ് എന്നിവയിൽ ഇന്ന് കൃത്യം ആയ നിഗമനത്തിലെത്തും. പത്മകുമാറിന്‍റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴിയെടുക്കും.
പത്മകുമാറിന്‍റെ കൂട്ടാളികളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്. ഡി.ഐ.ജിയും എ.ഡി.ജി.പിയും അടൂർ കെഎപി ക്യാമ്പിൽ തന്നെ തുടരുകയാണ്. ചോദ്യം ചെയ്യൽ നീണ്ടതോടെയാണ് ഇന്നലെ രാത്രി നടത്താൻ തീരുമാനിച്ചിരുന്ന വാർത്താസമ്മേളനം ഒഴിവാക്കിയത്.