ഓണത്തിന് മുമ്പ് കെഎസ്ആർടിസിയുടെ ശമ്പളം മുഴുവൻ കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി.ശമ്പളത്തിന്റെ നൽകേണ്ടത് കെഎസ്ആർടിസി ആണെന്ന് ഹൈക്കോടതി ശമ്പളത്തിന്റെ ആദ്യഗഡു കെഎസ്ആർടിസി തന്നെ നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങൾക്ക് കെഎസ്ആർടിസി ബസ് ആവശ്യമുള്ളത് കൊണ്ടാണ് കെഎസ്ആർടിസി ഇന്നും നിലനിൽക്കുന്നതെന്നും ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല എന്നും ഹൈക്കോടതി പറഞ്ഞു. ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി നിർദേശിച്ചു. 130 കോടി സർക്കാരിൽ നിന്നും ലഭിച്ച ജൂലൈ ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നൽകാൻ സാധിക്കും എന്ന് കെഎസ്ആർടിസി അറിയിച്ചു. ശമ്പളം മുടങ്ങുന്നത് പതിവായതോടെ കെഎസ്ആർടിസിയിലെ എഐടിയുസി യൂണിയൻ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓണക്കാല ആനുകൂല്യങ്ങൾ നൽകുക ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യുക എന്നിവയാണ് യൂണിയന്റെ ആവശ്യം. കോടതി ഉത്തരവുകൾ ഒന്നും സർക്കാറും മാനേജ്മെന്റ് പാലിക്കുന്നില്ല എന്ന് എഐടിയുസി കുറ്റപ്പെടുത്തി. യൂണിയനുകളുമായി ഗതാഗത മന്ത്രി ചർച്ച നടത്തും..