Kerala News Uncategorized

ഒറ്റക്കൽ മാർബിളിൽ തീർത്ത ആദിപരാശക്തിയുടെ വിഗ്രഹം പൗർണമി കാവിൽ…


തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ദേശത്ത് പൗർണമി കാവിൽ ഒറ്റക്കൽ മാർബിളിൽ തീർത്ത ആദിപരാശക്തിയുടെ വിഗ്രഹം രാജസ്ഥാനിൽ നിന്ന് പൗർണ്ണമിക്കാവിൽ നിറഞ്ഞ ഭക്തിയോടെ ഭക്തർ സ്വീകരിച്ചതോടെ പൗർണ്ണമിക്കാവ് ഒരിക്കൽ കൂടി ചരിത്രം സൃഷ്ടിച്ചു..പൗർണ്ണമിക്കാവിൽ നടന്ന കഴിഞ്ഞ മഹാകാളികാ യാഗത്തിലാണ്
23അടി ഉയരമുള്ള ആദിപരാശക്തിയുടെ വിഗ്രഹത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
ആദിപരാശക്തിയുടെ വിഗ്രഹത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞാൽ വീണ്ടും മഹാകാളികാ യാഗം പൗർണമി കാവിൽ നടക്കും.

അയോദ്ധ്യാധിപനായിരുന്ന ശ്രീരാമന്റെ ഇരുപത്തി ഒന്നാമത്തെ തലമുറയിലെ ശിഘ്രരാജാവ്
അയ്യായിരം വർഷങ്ങൾക്കു മുമ്പ് ഉടവാൾ വെച്ച് പൂജിച്ചതാണ് ഇന്നത്തെ പൗർണ്ണമിക്കാവ്.
പിന്നീട് വിഴിഞ്ഞം ആസ്ഥാനമായി ഭരിച്ചിരുന്ന ആയ് രാജാക്കൻമാരുടെ കുലദേവതയായി മാറി.
ആദിപരാശക്തിയുടെ വിഗ്രഹ പ്രതിഷ്ഠയോടെ പൗർണ്ണമിക്കാവ് ക്ഷേത്രം പഴയ രാജ പ്രതാപത്തിലേക്ക് പോകുമെന്ന് നിസംശയം.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാനൈറ്റ് വിഗ്രഹമായ പൗർണമി കാവിലെ ആദി പരാശക്തിയെ ഒറ്റക്കല്ലിൽ തീർത്തെടുത്തത്തിന് പിന്നിൽ ഒരു കുഞ്ഞു മനുഷ്യന്റെ കരങ്ങളാണ്. വെറും നാല് അടി മാത്രം ഉയരമുള്ള ജയ്പൂർ സ്വദേശി മുകേഷ് ബാദ്വാജ് ആണ്. മൂന്നുവർഷത്തെ കഠിനമായ പരിശ്രമത്തിനൊടുവിൽ ആണ് ആദിപരാശക്തിയുടെ വിഗ്രഹം പൂർത്തിയാക്കിയത്. ഒറ്റക്കല്ലിലെ കറുത്ത മാർബിളിലാണ് വിഗ്രഹംനിർമ്മിച്ചിരിക്കുന്നത്. 23 അടി ഉയരമുള്ള ആദിപരാശക്തിയുടെ വിഗ്രഹമാണ് രാജസ്ഥാനിൽ നിന്നും പൗർണമി കാവിൽ കൊണ്ടുവന്നത്. ആദിപരാശക്തിയെ കൂടാതെ രാജ മാതംഗി, ദുർഗ്ഗാ ദേവി, നന്തി, എന്നീ വിഗ്രഹങ്ങളും ഇതോടൊപ്പം ഇവിടെ കൊണ്ടുവന്നിട്ടുണ്ട്.
പരമ്പരാഗതമായ ശില്പ നിർമ്മാണ കുടുംബമാണ് മുകേഷിന്റേത്. മുകേഷിന്റെ മാതാപിതാക്കളും സഹോദരിമാരുമെല്ലാം ഉയരം കുറഞ്ഞവരാണ്. ക്രൈയിനുകളുടെ സഹായത്താലാണ് വിഗ്രഹങ്ങൾ സ്ഥാപിക്കുന്നത്. വിഗ്രഹങ്ങൾ സ്ഥാപിച്ച് ശ്രീ കോവിൽകെട്ടി പ്രതിഷ്ഠ ചടങ്ങുകൾ നടത്തും.

രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് വന്ന വിഗ്രഹങ്ങളെ സ്വീകരിക്കാൻ ക്ഷേത്രം മഠാധിപതി സിൻഹാ ഗായത്രി, മുഖ്യകാര്യദർശി എം.എസ് ഭുവനചന്ദ്രൻ, ക്ഷേത്രം ട്രസ്റ്റികളായ പള്ളിയറ ശശി,കിളിമാനൂർ അജിത്,ശങ്കർ റാം,വെള്ളാർ സന്തോഷ്,അനന്തപുരി മണികണ്ഠൻ,വെങ്ങാനൂർ സതീഷ്,വെങ്ങാനൂർ വാർഡ് മെമ്പർ മിനി,പൗർണ്ണമിക്കാവ് ജയകുമാർ തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു.

Related Posts

Leave a Reply