India News

ഒരേ സമയം പ്രകാശിച്ചത് 22 ലക്ഷം ദീപങ്ങൾ; അയോധ്യ ദീപോത്സവത്തിന് ലോകറെക്കോഡ്

ദീപാവലിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച വിപുലമായ ആഘോഷത്തില്‍ ശനിയാഴ്ചത്തെ സന്ധ്യ അയോധ്യയില്‍ ദീപാങ്കുരമായി. നഗരത്തിലെ 51 ഇടങ്ങളിലായി തെളിഞ്ഞത് 22 ലക്ഷത്തിലധികം ദീപങ്ങളാണ്. അയോദ്ധ്യയിലെ ദീപോത്സവം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയതിനൊപ്പം തന്നെ സ്വന്തം റെക്കോർഡ് തകർക്കുകയും ചെയ്തു.

ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങില്‍ ലോകറെക്കോഡ് പ്രഖ്യാപനവുമുണ്ടായി. സാംസ്കാരികപരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിച്ചു. 50 രാജ്യങ്ങളില്‍നിന്നുള്ള അതിഥികള്‍ ചടങ്ങിനെത്തി. 2017-ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമാണ് അയോധ്യയില്‍ ദീപോത്സവം തുടങ്ങിയത്. ഏഴാം പതിപ്പായിരുന്നു ഇക്കൊല്ലത്തേത്.

Related Posts

Leave a Reply