Gulf News Kerala News

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു.

മസ്‌ക്കറ്റ്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍ രണ്ട് നഴ്സുമാര്‍ക്ക് പരിക്കേറ്റു. ഈജിപ്ഷ്യന്‍ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആള്‍. പരുക്കേറ്റ മറ്റ് രണ്ട് നഴ്‌സുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്‌കത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നേകാലിനാണ് അപകടം.

Related Posts

Leave a Reply