ഐ ലീഗ് പുതിയ സീസണിന് ഇന്ന് തുടക്കം. ഗോകുലം കേരള എഫ്സി പുതുമുഖങ്ങളായ ഇന്റര്‍ കാശിയെ നേരിടും. കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. റിയല്‍ കശ്മീര്‍ രാജസ്ഥാന്‍ എഫ്സി പോരാട്ടവും ഇന്ന്.
മൂന്നാം ഐ ലീഗ് കിരീടമാണ് ഗോകുലത്തിന്റെ ലക്ഷ്യം. വൻ താരനിരയാണ് ഇത്തവണ ഗോകുലത്തിലുള്ളത്. അനസ് എടത്തൊടികയുടെ തിരിച്ചുവരവ് ആരാധകർക്ക് ആഹ്ലാദം പകരുന്നതാണ്. അബ്ദുൽ ഹഖ് നെടിയോടത്ത്, എഡുബേഡിയ, നിലി പെർഡോമ തുടങ്ങിയവർ ഡൊമിംഗോ ഒറാമസ് പരിശീലിപ്പിക്കുന്ന ടീമിൻ്റെ കരുത്ത് വർധിപ്പിക്കുന്നു.
ഇത്തവണ സ്പാനിഷ് സ്ട്രൈക്കറായ അലജാന്‍ഡ്രോ സാഞ്ചസ് ലോപ്പസ് ആണ് ടീമിനെ നയിക്കുന്നത്. 13 ടീമുകളാണ് കിരീടപോരാട്ടത്തിനായി മാറ്റുരക്കുന്നത്. ഇന്റര്‍ കാശി, ഡല്‍ഹി എഫ്.സി, നാംദാരി എന്നീ ടീമുകളാണ് ലീഗിലെ പുതുമുഖങ്ങള്‍.