ഐഫോണ്‍ 15 വാങ്ങുന്നവര്‍ക്ക് സ്പെഷ്യല്‍ ഓഫറുമായി ജിയോ. റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍, റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ജിയോമാര്‍ട്ട് എന്നിവയില്‍ നിന്ന് ഐ ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് പ്രത്യേക ഓഫര്‍ ഒരുക്കുന്നത്. 2,394 രൂപയുടെ കോംപ്ലിമെന്ററി ആനുകൂല്യങ്ങള്‍ ജിയോ നല്‍കുന്നത്. പ്രതിമാസം 399 രൂപയുടെ കോംപ്ലിമെന്ററി പ്ലാന്‍ ആറ് മാസത്തേക്ക് സൗജന്യമായി ലഭിക്കുകയും ചെയ്യും.
സെപ്റ്റംബര്‍ 22 മുതലാണ് ഓഫര്‍ ആരംഭിച്ചത്. ഐ ഫോണ്‍ 15-ല്‍ ഒരു പുതിയ പ്രീപെയ്ഡ് ജിയോ സിം ഇട്ടുകഴിഞ്ഞാല്‍, കോംപ്ലിമെന്ററി ഓഫര്‍ മൊബൈല്‍ കണക്ഷനില്‍ 72 മണിക്കൂറിനുള്ളില്‍ ഓട്ടോ ക്രെഡിറ്റ് ആകും. കൂടാതെ ദിവസേന 3 ജി.ബി, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസേന 100 എസ്എംഎസ് എന്നിവയും ലഭ്യമാകും.
ഐഫോണ്‍ 15ല്‍ മാത്രമേ ജിയോ കോംപ്ലിമെന്ററി പ്ലാന്‍ പ്രവര്‍ത്തിക്കൂ. 49 അല്ലെങ്കില്‍ അതിന് മുകളിലുള്ള പ്ലാനുകളിലെ പുതിയ പ്രീപെയ്ഡ് ആക്ടിവേഷനുകള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്.