ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. വിവിധ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായ ജയദേവ് ജി ഐപിഎസിന്, സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയന്റെ കൂടി അധിക ചുമതല നൽകി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി നിയമിച്ചു.
പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായ കിരൺ നാരായണൻ ഐപിഎസ് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായി. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന ശശിധരൻ എസ് ഐ പി എസിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.











