India News Sports

ഐപിഎല്ലിൽ രാജസ്ഥാന് വീണ്ടും തോൽവി.

ഐപിഎല്ലിൽ രാജസ്ഥാന് വീണ്ടും തോൽവി. ഡൽഹിയോട് 20 റൺസിനാണ് രാജസ്ഥാന് പരാജയപ്പെട്ടത്. ഡൽഹിക്കെതിരെ 222 വിജയലക്ഷ്യമായി ഇറങ്ങിയ രാജസ്ഥാന്റെ പോരാട്ടം 201ൽ അവസാനിച്ചു. ക്യാപ്റ്റൻ സ‍ഞ്ജു ഡൽഹിക്കെതിരെ പോരാടിയെങ്കിലും മറ്റാർക്കും ടീം ടോട്ടലിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഡൽഹി എട്ടു വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ 221 റൺസ് നേടി. രാജസ്ഥാന് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ ജയ്സ്വാളിനെ നാഷ്ടമായി. പിന്നാലെയെത്തിയ ബട്ലറും വലിയ പോരാട്ടം പുറത്തെടുക്കാതെ മടങ്ങി. ജയ്സ്വാൾ നാല് റൺസും ബട്ലർ 19 റൺസുമാണ് നേടിയത്. മുന്നിൽ നിന്ന് നയിച്ച സഞ്ജുവിന്റെ പ്രകടനമാണ് രാജസ്ഥാന് കരുത്തായത്. 46 പന്തിൽ നിന്ന് 86 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ആറു സിക്സും 8 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. 15-ാമത്തെ ഓവർ എറിയാൻ എത്തിയ ഖലീൽ അഹമ്മദിന്റെ 4മത്തെ പന്തിൽ സഞ്ജു പുറത്തായി.

യാൻ പരാ​ഗും(27)ശുഭം ദൂബെ(25) എന്നിവർ സഞ്ജുവിന് പിന്തുണ നൽകിയിരുന്നു. ഡൽഹിക്കായി ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും അകസർ പട്ടേൽ, റാസ്ക് സലാം എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. അതേസമയം ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ തുടക്കമാണ് ലഭിച്ചത്.

ഓപ്പണർമാരായ ജേക് ഫ്രേസർ ജേക് ഫ്രേസർ മക്‌ഗുർകിൻറെയും അഭഷേക് പോറലിൻറെയും വെടിക്കെട്ട് അർധസെഞ്ചുറികളുടെ മികവിൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. മക്‌ഗുർക് 20 പന്തിൽ 50 റൺസെടുത്തപ്പോൾ അഭിഷേക് പോറൽ 36 പന്തിൽ 65 റൺസെടുത്ത് ഡൽഹിയുടെ ടോപ് സ്കോററായി. ക്യാപ്റ്റൻ റിഷഭ് പന്ത്(15) നിരാശപ്പെടുത്തിയപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ച ട്രൈസ്റ്റൻ സ്റ്റബ്സ്(20 പന്തിൽ 41) ആണ് ഡൽഹി മികച്ച സ്കോറിലെത്തിയത്. രാജസ്ഥാന് വേണ്ടി അശ്വിൻ മൂന്ന് വിക്കറ്റെടുത്തു. ബോൾട്, സന്ദീപ് ശർമ, ചഹൽ എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി.

Related Posts

Leave a Reply