ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിന് ബംഗളൂരുവിന് തകർപ്പൻ ജയം. ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് തകർത്തു. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 140 നു ഓൾ ഔട്ടായി. യാഷ് ദയാൽ മൂന്നു വിക്കറ്റ് വീഴ്ത്തി.
57 റൺസുമായി നായകൻ അക്സർ പട്ടേൽ പൊരുതിയെങ്കിലും ഡൽഹിയെ രക്ഷിക്കാനായില്ല. രജത് പാട്ടിദാറിന്റെ അർദ്ധ സെഞ്ച്വറി മികവിലാണ് ആർസിബി 9 വിക്കറ്റ് നഷ്ടത്തിൽ 187 റൺസിൽ എത്തിയത്. കാമറൂൺ ഗ്രീൻ പുറത്താക്കാതെ 32ഉം വിരാട് കോലി 27 ഉം റൺസ് എടുത്തു. തുടർച്ചയായ അഞ്ചാം ജയത്തോടെ ആർ സി ബി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. നിലവിൽ 12 വീതം പോയിന്റുമായി ആർസിബി അഞ്ചും ഡൽഹി ആറും സ്ഥാനങ്ങളിലാണ്.