ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്ത് രാജസ്ഥാൻ. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ വിജയം രാജസ്ഥാൻ കൈക്കലാക്കുകയായിരുന്നു. 224 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ കൊൽക്കത്തയ്ക്ക് മുന്നിൽ പതറിയിരുന്നു. മുൻനിര ബാറ്റർമാരുൾപ്പെടെ ക്രീസ് വിട്ടപ്പോൾ ജോസ് ബട്ലറിന്റെ ഒറ്റയാൻ പോരാട്ടമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. 60 പന്തുകളിൽ ഔട്ടാകാതെ 107 റൺസാണ് താരം അടിച്ചു കൂട്ടിയത്. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ വിജയലക്ഷ്യം കണ്ടത്. സുനിൽ നരെയ്ൻ, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ കൊൽക്കത്തയ്ക്കായി രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊൽക്കത്തയ്ക്ക് സുനിൽ നരെയ്‌ന്റെ (56 പന്തിൽ 109) ഇന്നിംഗ്‌സാണ് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.