ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ചു. 19 പന്ത് ബാക്കി നിൽക്കേയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 183 റൺസ് വിജയലക്ഷ്യം മറികടന്നത് . ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അർദ്ധ സെഞ്ചുറി നേടിയ വെങ്കിടേഷ് അയ്യരാണ് കെകെആറിന്റെ വിജയശിൽപി.