ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില. ജംഷഡ്പൂരിനോട് സമനില വഴങ്ങി (1-1). പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിന് ഇനിയും കാത്തിരിക്കണം ഇരു ടീമും ഓരോ ഗോൾ വീതം നേടി. 23-ാം മിനിറ്റിൽ ദിമിത്രിയോസ് ഡിയാമാന്റക്കോസിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരേ 45-ാം മിനിറ്റിൽ ജാവിയർ സിവെറിയോയിലൂടെ ജംഷഡ്പുർ സമനില പിടിക്കുകയായിരുന്നു. 19 കളികളിൽ നിന്ന് 30 പോയിന്റോടെ നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ നിന്ന് ാെരു പോയിന്റ് കൂടെ നേടിയാൽ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് ഉറപ്പിക്കാം.