Kerala News

ഐഎഎസ് തലത്തിൽ അഴിച്ചുപണി. സപ്ലൈകോ സി.എം.ഡി സ്ഥാനത്ത് പി.ബി. നൂഹിനെ നിയമിച്ച് സംസ്ഥാന സർക്കാർ

ഐഎഎസ് തലത്തിൽ അഴിച്ചുപണി. സപ്ലൈകോ സി.എം.ഡി സ്ഥാനത്ത് പി.ബി. നൂഹിനെ നിയമിച്ച് സംസ്ഥാന സർക്കാർ. ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നൂഹിന്‍റെ നിയമനം. നിലവിൽ ടൂറിസം ഡയറക്ടറായിരുന്നു പി.ബി. നൂഹ്. അതേസമയം ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം നൽകിയിട്ടില്ല.

മദ്യനയം മാറ്റ ചർച്ചക്കിടെ ടൂറിസം മന്ത്രിയും ഡയറക്‌ടറും തമ്മിൽ ഭിന്നത ഉണ്ടെന്ന വാർത്തകൾ വന്നതിന് പിന്നാലെ അവധിയിൽ പോയ ഐഎഎസ് ഉദ്യോഗസ്ഥനാണ് പിബി നൂഹിൻ. ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അവധിയിൽ പ്രവേശിച്ച അദ്ദേഹം ഈ മാസം 22 ന് തിരിച്ചെത്താനിരിക്കെയാണ് ചുമതല മാറ്റി നൽകിയത്.

നൂഹ്​ അവധിയിൽ പോയപ്പോൾ താൽക്കാലിക ചുമതല വഹിച്ചിരുന്ന ശിഖ സുരേന്ദ്രനാണു പുതിയ ടൂറിസം ഡയറക്ടർ. ഇതോടൊപ്പം കെ.ടി.ഡി.സി എം.ഡി സ്ഥാനവും ശിഖ വഹിക്കും.

എറണാകുളം ജില്ലാ വികസന കമീഷണർ എം.എസ്. മാധവിക്കുട്ടിയെ ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ. മീരക്കാണ് എറണാകുളം ജില്ലാ വികസന കമീഷണറുടെ അധിക ചുമതല.

കൊച്ചി‍ൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ ഷാജി വി.നായർക്ക് വൈറ്റില മൊബിലിറ്റി ഹബ് എം.ഡിയുടെ അധികച്ചുമതലയും നൽകി.

Related Posts

Leave a Reply