Kerala News

ഏഴ് ഗുണ്ടകളെ ഒരു മാസത്തിനുള്ളില്‍ പിന്തുടര്‍ന്ന് പിടികൂടി തുറങ്കിലടച്ച് മേപ്പാടി പൊലീസ്

മേപ്പാടി: ഏഴ് ഗുണ്ടകളെ ഒരു മാസത്തിനുള്ളില്‍ പിന്തുടര്‍ന്ന് പിടികൂടി തുറങ്കിലടച്ച് മേപ്പാടി പൊലീസ്. യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കുറ്റവാളികളെ മേപ്പാടി പൊലീസ് പൂട്ടിയത്. കഴിഞ്ഞ മാസം അഞ്ചിന് പുലര്‍ച്ചെ വടുവന്‍ചാല്‍ ടൗണില്‍ വെച്ച് കാര്‍ ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തിലാണ് മുഴുവന്‍ പ്രതികളെയും പൊലീസ് വലയിലാക്കിയത്.

മെയ് ഏഴിന് പരാതി ലഭിച്ചയുടന്‍തന്നെ രണ്ട് പേരെ മുട്ടിലില്‍ വെച്ചും 19ന് ഒരാളെ ബത്തേരിയില്‍ വെച്ചും 29ന് മൂന്ന് പേരെ ബത്തേരി, അമ്മായിപ്പാലം, മാടക്കര എന്നിവിടങ്ങളില്‍ വെച്ചും, ഈ മാസം അഞ്ചിന് ഒരാളെ ചിത്രഗിരിയില്‍ വെച്ചുമാണ് പിടികൂടിയത്.

തോമ്മാട്ടുചാല്‍, കടല്‍മാട്, കൊച്ചുപുരക്കല്‍ വീട്ടില്‍ വേട്ടാളന്‍ എന്ന അബിന്‍ കെ. ബോവസ്(29), മലപ്പുറം കടമ്പോട് ചാത്തന്‍ചിറ വീട്ടില്‍  ബാദുഷ (26), മലപ്പുറം തിരൂര്‍ പൂക്കയില്‍ പുഴക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (29), വടുവഞ്ചാല്‍ കോട്ടൂര്‍ തെക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍ ജോസഫ് (35), ചുളളിയോട് മാടക്കര പുത്തന്‍വീട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷിനാസ് (23), ചെല്ലങ്കോട് വട്ടച്ചോല വഴിക്കുഴിയില്‍ വീട്ടില്‍ ശുപ്പാണ്ടി എന്ന ടിനീഷ് (31), ഗോസ്റ്റ് അഖില്‍ എന്ന ചെല്ലങ്കോട് ചിത്രഗിരി പള്ളിക്കുന്നേല്‍ വീട്ടില്‍ അഖില്‍ ജോയ് (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Related Posts

Leave a Reply