Kerala News

ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് കൊല്ലത്ത് മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം പാവുമ്പ കാളിയം ചന്തയ്ക്ക് സമീപം വിജയഭവനത്തിൽ സൈനികനായ ഉണ്ണികൃഷ്ണപിള്ള (52)ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ദമ്പതികൾ അമിത അളവിൽ ഉറക്കുഗുളിക കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഇവരെ അവശനിലയിൽ കണ്ടത്. ഇതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബിന്ദു തൽക്ഷണവും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് ഇവരുടെ ഏകമകൾ ആൺസുഹൃത്തിനൊപ്പം പോയത്. ഇതിന് പിന്നാലെ വലിയ മനോവിഷമത്തിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കൾ പറയുന്നു. ഇവരുടെ കിടപ്പുമുറിയ്ക്കുള്ളിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മകളെ മൃതദേഹങ്ങൾ കാണിക്കരുതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്.

Related Posts

Leave a Reply