Kerala News

ഏകീകൃത സിവില്‍ കോഡ് വന്നിരിക്കും; അത് സംഭവിച്ചിരിക്കും; സുരേഷ് ഗോപി

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. കേരളത്തിലെ അധമസര്‍ക്കാരിന് മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ കേട്ടാല്‍ പെറ്റതള്ള സഹിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കെ റെയില്‍ വരും കേട്ടോ എന്ന് പറയുന്നത് പോലെയല്ല യുസിസി രാജ്യത്ത് വന്നിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന പദയാത്രയുടെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപി നിലപാട് വ്യക്തമായത്. തുല്യതയുടെ ഭാഗമാണ് ഏകീകൃത സിവില്‍ കോഡെന്നും ബിജെപി നേതാവ് പറഞ്ഞു.

Related Posts

Leave a Reply