Kerala News

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ അക്രമത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസേടുത്തു

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ അക്രമത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസേടുത്തു. പെരുമ്പാവൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 30 ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എൽദോസ് കുന്നപ്പിള്ളിക്കും ഡ്രൈവറിനും നേരെയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്.

കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെ മർദിച്ചതെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞിരുന്നു. വകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ മ‍ർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു അക്രമം നടന്നത്.

Related Posts

Leave a Reply