Kerala News

‘എൻ.ഭാസുരംഗൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കും’ : കെ.എസ്.മണി

കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ എൻ.ഭാസുരംഗൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി . എവിടെയെങ്കിലും ചില ഒറ്റപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് പരിഹരിച്ചു മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഈ വിഷയത്തിൽ മിൽമയുടെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും വിശദമായ അന്വേഷണം നടത്തി യുക്തമായ നടപടികൾ സർക്കാർ തന്നെ സ്വീകരിക്കുമെന്നും കെ.എസ്.മണി വ്യക്തമാക്കി.

സഹകരണ പ്രസ്ഥാനം ഏറ്റവും ശക്തമായ നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന പ്രവർത്തി ആരും ചെയ്യാൻ പാടില്ല. അങ്ങനെ ആരെങ്കിലും തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ നിയമാനുസൃതമായ നടപടികളുമായി തന്നെ മുന്നോട്ടു പോകുമെന്നും കെ എസ് മണി വ്യക്തമാക്കി. എൻ.ഭാസുരാംഗനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു നിക്ഷേപകർ മിൽമയിലേക്ക് ഇന്ന് പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ.എസ് മണിയുടെ പ്രതികരണം.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ കണ്ടെത്തലുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ബാങ്കിൽ 110 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് സഹകരണ രജിസ്ട്രാർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ എൻ.ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവയ്ക്കുന്നത്. തുടർന്നാണ് മിൽമയിൽ നിന്ന് ഭാസുരാംഗനെ പുറത്താക്കണമെന്ന ആവശ്യം ഉയർന്നത്.

Related Posts

Leave a Reply