Kerala News Top News

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ​ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. രാവിലെ 11 മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം അഞ്ച് ഹീസ്റ്റുകളിലായായിരിക്കും ചുണ്ടൻ വള്ളങ്ങളുടെ മത്സരം.

ഓ​ഗസറ്റ് 10നായിരുന്നു വള്ളം കളി നടക്കണ്ടിയിരുന്നത്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി മാറ്റിവെച്ചിരുന്നു. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് നെഹ്റു ട്രോഫി വള്ളംകളി നടത്താൻ തീരുമാനമായത്. റിപ്പോർട്ടറിലൂടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഒരുകോടി രൂപ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നെഹ്റു ട്രോഫി വള്ളംകളിക്കൊപ്പമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് റിപ്പോർട്ടറിലൂടെ വ്യക്തമാക്കുകയായിരുന്നു.

വള്ളംകളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും. വള്ളം കളി നടത്താൻ തീരുമാനിച്ചാൽ ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കും. നെഹ്റു ട്രോഫി വള്ളം കളി സംഘടിപ്പിക്കുന്നത് ടൂറിസം വകുപ്പല്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂർഫെസ്റ്റിന് സർക്കാർ പണം അനുവദിച്ചെന്ന റിപ്പോർട്ടർ വാർത്തക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം വന്നത്.

എല്ലാവർഷവും നെഹ്റു ട്രോഫി വള്ളംകളിക്ക് ടൂറിസം വകുപ്പ് ധനസഹായം നൽകാറുണ്ട്. ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയല്ല. ചൂരൽമല ദുരന്തത്തിന് മുമ്പ് തന്നെ ബേപ്പൂർ ഫെസ്റ്റ് തീരുമാനിച്ചിരുന്നു. ഈ വർഷം ഒരു ആഘോഷവും വേണ്ടെന്ന് സർക്കാർ തീരുമാനമില്ലെന്നും സെപ്തംബറിലെ ഓണാഘോഷം മാത്രമേ വേണ്ടെന്ന് വെച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞിരുന്നു.

Related Posts

Leave a Reply