Kerala News

എളമക്കരയിൽ ഒന്നരമാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ആൺസുഹൃത്തും റിമാൻഡിൽ

കൊച്ചി: എളമക്കരയിൽ ഒന്നരമാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ആൺസുഹൃത്തും റിമാൻഡിൽ. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരേയും റിമാൻഡ് ചെയ്തത്. ഈ മാസം ഇരുപതാം തീയതി വരെയാണ് പ്രതികളായ ആലപ്പുഴ സ്വദേശി അശ്വതിയെയും കണ്ണൂർ സ്വദേശിയായ ഷാനിഫിനെയും റിമാൻഡ് ചെയ്തത്. 

അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും ഷാനിഫിനെ ആലുവ സബ് ജയിലിലേക്കും മാറ്റി. പ്രതികള്‍ക്ക് വേണ്ടി ഉടൻ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും പരിമിതമായ കേസിൽ ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. 

ഡിസംബർ ഒന്നിനാണ് ഇരുവരും കൊച്ചിയിലെ ലോഡ്ജിൽ മുറിയെടുത്തത്. മൂന്നാം തീയതി പുലർച്ചെ കുഞ്ഞിനെ കൊലപ്പെടുത്തി.ഉറങ്ങിക്കിടന്ന കുഞ്ഞിന്‍റെ തല ഷാനിഫിന്‍റെ കാൽമുട്ടിൽ ഇടിക്കുകയും തുടർന്നുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്‍റെ ശരീരത്തിൽ കടിച്ചാണ് ഷാനിഫ് മരണമുറപ്പാക്കിയത്. ഇത് സ്ഥിരീകരിക്കാൻ ഇയാളുടെ ഉമിനീര് പോലീസ് ശേഖരിച്ചിട്ടുണ്ട്. അമ്മയുടെ അറിവോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. കൊലപാതക കുറ്റം, ജുവനൈൽ നിയമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവർക്കെതിരെയും കേസെടുത്തിട്ടുള്ളത്.

ഡിസംബര്‍ ഒന്നിനാണ് ഷാനിഫും അശ്വതിയും കുഞ്ഞുമൊത്ത് എളമക്കരയിലെ ലോഡ്ജില്‍ മുറിയെടുത്തത്. മൂന്നാം തിയതി പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് കുഞ്ഞുതല ഷാനിഫിന്‍റെ കാല്‍മുട്ടില്‍ ശക്തമായി ഇടിപ്പിച്ചു. തലക്ക് ക്ഷതമേറ്റാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ശരീരത്തില്‍ കടിച്ച ഷാനിഫ് കുഞ്ഞ് കരയുന്നില്ലെന്ന് കണ്ടതോടെ മരണം ഉറപ്പാക്കി. തുടര്‍ന്ന് നേരം വെളുത്തപ്പോഴാണ് മരിച്ച കുഞ്ഞുമായി ഷാനിഫും അശ്വതിയും ആശുപത്രിയിലേക്ക് തിരിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു 

Related Posts

Leave a Reply