Kerala News

എറണാകുളത്ത് 54കാരിക്ക് ക്രൂര പീഡനം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: എറണാകുളം പൊന്നുരുന്നിയിൽ 54 വയസ്സുള്ള സ്ത്രീയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അസം സ്വദേശി ഫിർദോസ് അലിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ഈ മാസം 13നായിരുന്നു പൊന്നുരുന്നി റെയിൽവേ ഷണ്ടിങ് സ്റ്റേഷന് സമീപത്ത് വെച്ച് സ്ത്രീയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം പ്രതി ഇവരെ റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. സ്ത്രീ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രിക്ക് വൃത്തങ്ങൾ അറിയിച്ചു. പ്രതിയായ ഫിർദോസ് അലി 10 വർഷമായി എറണാകുളം റെയിൽവേ കോളനിയിൽ താമസിക്കുന്നയാളാണ്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുളള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.

Related Posts

Leave a Reply