എറണാകുളത്ത് ഐഎൻടിയുസി ഓഫീസിനു നേരെ ആക്രമണം. ഐഎൻടിയുസിയുടെ മുന്നൂർപ്പിള്ളിയിലെ യൂണിയൻ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. ഓഫീസിന്റെ വാതിൽ തകർത്ത് അകത്തുകയറിയ അക്രമികൾ അവിടെയുണ്ടായിരുന്ന ഫർണിച്ചറുകളും രേഖകളും കത്തിച്ചു. കൂടാതെ പോസ്റ്ററുകളും കൊടി തോരണങ്ങളും നശിപ്പിച്ചു.
സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് നിഗമനം. അങ്കമാലി പൊലീസ് സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി ഓഫീസ് സീൽ ചെയ്തു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.