Kerala News

എറണാകുളം പട്ടിമറ്റത്ത് ബൈക്ക് കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് ബൈക്ക് കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൈതക്കാട് കല്ലേരിൽ കെ സി സന്തോഷാണ് മരിച്ചത്. 41 വയസ്സായിരുന്നു. ഇന്നലെ രാത്രി കുമ്മനോട്ടെ വീട്ടിലേക്ക് പോകുംവഴി പെരിയാർവാലി കനാലിലേക്കാണ് സന്തോഷ് വീണത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

അതേസമയം, കോഴിക്കോട് ചൂണ്ടയിടുന്നതിനിടെ ഉറങ്ങി കനാലിലേക്ക് വീണ് യുവാവ് മരിച്ചു. കനോലി കനാലിൽ വീണ് കുന്ദമംഗലം പത്താംമൈൽ സ്വദേശി പ്രവീണ്‍ദാസാണ് മരിച്ചത്. കോഴിക്കോട് കമ്മിഷണര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റൻ്റായിരുന്നു. രാത്രി 7.30 ന് സരോവരം പാര്‍ക്കിനോട് ചേര്‍ന്നായിരുന്നു സംഭവം. വൈകീട്ട് മീൻ പിടിക്കാനെത്തിയ പ്രവീണ്‍ദാസ് ചൂണ്ടയിടുന്നതിനിടെ ഉറങ്ങി അബദ്ധത്തിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചെളിയിൽ നിന്നും പുറത്തെത്തിക്കാനായില്ല. ഇതോടെയാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. രണ്ട് മണിക്കൂറിന് ശേഷം 9.30 ഓടെയാണ് മൃതദേഹം പുറത്തെടുത്തത്.

Related Posts

Leave a Reply