എറണാകുളം കളമശ്ശേരിയിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. റെയിൽവേ ലൈനിലെ വൈദ്യുതി തകരാറാണ് കാരണം. ഇടപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനുകൾ റെയിൽവേ ട്രാക്കിലേക്ക് വീണതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഒന്നര മണിക്കൂറിലധികം സമയമെടുത്താണ് പ്രശ്നം പരിഹരിച്ചത്.
തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, നിലമ്പൂർ- കോട്ടയം പാസഞ്ചർ തുടങ്ങിയ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് ഏറെ വൈകി വൈദ്യുതി തകരാർ ഭാഗികമായി പരിഹരിച്ച് ട്രെയിനുകൾ കടത്തിവിട്ടു. ചെന്നൈ മെയിൽ, ഗുരുവായൂർ പാസഞ്ചസർ എന്നീ ട്രെയിനുകൾ വൈകി ഓടുകയാണ്. 7.15 ന് എറണാകുളം കടക്കേണ്ട ട്രെയിനാണ് ചെന്നൈ മെയിൽ. ഓഖ എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകി പുറപ്പെട്ടു.