കൊച്ചി: എറണാകുളം ഏലൂരിൽ പൊതുമേഖല സ്ഥാപനമായ ടി സി സി പെരിയരിലേക്ക് രാസമാലിന്യം നേരിട്ട് ഒഴുക്കിയതായി പരാതി. പെരിയാർ സംരക്ഷണ സമിതിയുടെ പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. പരിശോധന നടത്തിയ ഉദ്യോഗസ്ഥർ സാമ്പിൾ ശേഖരിച്ച് മടങ്ങി. മത്സ്യകുരുതി നടന്ന് ഒന്നര മാസം പിന്നിടുമ്പോഴാണ് പൊതുമേഖല സ്ഥാപനം തന്നെ വീണ്ടും രാസമാലിന്യം ഒഴുക്കിയതായി പരാതിയെത്തിയത്. കഴിഞ്ഞ ആഴ്ച്ച വിദഗ്ധ സമിതി പരിശോധനയ്ക്കിടെ സിജി ലൂബ്രിക്കന്റ്സ് സംസ്കരിക്കാത്ത രാസമാലിന്യം തള്ളിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.