Kerala News

എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് ചരക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന 80 കിലോ കഞ്ചാവ് പിടികൂടി.

തൃശ്ശൂര്‍: എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് വന്‍ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന 80 കിലോ കഞ്ചാവ് പിടികൂടി. മൂന്ന് തമിഴ്‌നാട് സ്വദേശികളെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ധര്‍മ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്.

കുണ്ടൂര്‍ ചുങ്കം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം അര്‍ധരാത്രിയോടെയാണ് സംഭവം. 42 പൊതികളിലായി ടേപ്പ് ചുറ്റി ഒട്ടിച്ച നിലയിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഒഡീഷയില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ചത്. തമിഴ്‌നാട്ടില്‍ എത്തിച്ച ശേഷം ചരക്ക് വാഹനങ്ങളില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്നു.

 

Related Posts

Leave a Reply