Kerala News

എയർ ഇന്ത്യയുടെ യാത്ര ദുരിതത്തിൽ വലഞ്ഞ് മലയാളികൾ

എയർ ഇന്ത്യയുടെ യാത്ര ദുരിതത്തിൽ വലഞ്ഞ് മലയാളികൾ. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുള്ള യാത്രക്കാർ മുംബൈയിൽ കുടുങ്ങി. മസ്‌കറ്റിൽ നിന്നും കോഴിക്കോട് ഇറങ്ങേണ്ട IX 442 വിമാനം മുംബൈയിൽ ഇറക്കി. വിമാനത്തിൽ രോഗികളും, പ്രായമായവരും, കുട്ടികളും, ഗർഭിണികളുമുണ്ട്. രണ്ടര മണിക്കൂറിൽ കൂടുതൽ വിമാനം മുംബൈയിൽ തന്നെ തുടരുകയാണ്. യാത്രക്കാരെ വിമാനത്തിന് പുറത്തേക്ക് ഇറങ്ങുവാൻ പോലും അനുവദിക്കുന്നില്ല. റഡാർ സംവിധാനത്തിലെ പിഴവെന്നാണ് അധികൃതരുടെ വിശദീകരണം. മസ്‌കറ്റിൽ നിന്ന് 11.40AM പുറപ്പെടേണ്ട IX 442 പുറപ്പെട്ടത് ഒമാൻ സമയം 2:46PM നാണ്.

Related Posts

Leave a Reply