Entertainment India News

‘എന്തൊരു വിരോധാഭാസം, ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടില്‍ നിന്നൊരാള്‍’; മോദിയെ പരിഹസിച്ച്‌ പ്രകാശ് രാജ്


പ്രധാനമന്ത്രി നരേന്ദ്രമോദി പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടില്‍ നിന്നുള്ള ഒരാള്‍… എന്തൊരു വിരോധാഭാസം’, എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചത്.

മകര സംക്രാന്തിയോടനുബന്ധിച്ച്‌ നരേന്ദ്ര മോദി തന്റെ വസതിയിലെ പശുക്കള്‍ക്ക് തീറ്റ നല്‍കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് പുറത്തുവിട്ടത്. വസതിയിലെ വിശാലമായ പുല്‍ത്തകിടിയില്‍ പശുക്കള്‍ക്ക് പ്രധാനമന്ത്രി പാത്രത്തില്‍ തീറ്റ നല്‍കുന്നത് ചിത്രങ്ങളിലുണ്ട്. മോദിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്.

മകര സംക്രാന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വസതിയിലെ പശുക്കൾക്ക് തീറ്റ നൽകുന്നു എന്ന തലക്കെട്ടിൽ എ.എൻ.ഐ എക്സിൽ പങ്കിട്ട വീഡിയോക്കാണ് പ്രകാശ് രാജിന്‍റെ കമന്‍റ്. വസതിയിലെ വിശാലമായ പുൽത്തകിടിയിൽ ഏതാനും പശുക്കൾക്ക് പ്രധാനമന്ത്രി പാത്രത്തിൽ തീറ്റ നൽകുന്നതാണ് വീഡിയോ ക്ലിപ്പിലുള്ളത്.കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പ്രകാശ് രാജ് കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയിരുന്നു.മോദി വിമർശകനായ കാരണം കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ മൂന്ന് രാഷ്ട്രീയ പാർട്ടികൾ തന്‍റെ പിന്നാലെയുണ്ടെന്ന് ഒരു സെഷനിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.

Related Posts

Leave a Reply