എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷത്തെ ഭയന്നിട്ടാമ് എഡിജിപിക്കെതിരായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നടപടി വന്നത് 32 ദിവസത്തിന് ശേഷം. സംഭവം നടന്ന 16 മാസത്തിന് ശേഷമാണ് കൂടിക്കാഴ്ചയിലെ നടപടിയെന്ന് വിഡി സതീശൻ പറഞ്ഞു.
പൂരം കലക്കിയതിനാണോ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിനാണോ നടപടി എന്നത് വ്യക്തമാക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഈ രണ്ടു കാര്യങ്ങൾക്കാണെങ്കിലും ഈ നടപടി പോരായെന്ന് പ്രതിപക്ഷം പറഞ്ഞു. ഇതെന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശൻ. ബാക്കി നാളെ സഭയിൽ പറയുമെന്ന് വിഡി സതീശൻ പറഞ്ഞു. പേരിൽ ഒരു മാറ്റം മാത്രമാണ് നടന്നിട്ടുള്ളതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിലാണ് സർക്കാർ നടപടിയിലേക്ക് കടന്നത്. നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.